മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയിൽ മോഹൻലാലിനൊപ്പം മകൻ പ്രണവ് മോഹൻലാലും വേഷമിടുന്നു. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെ പ്രിയദർശൻ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക.
പ്രമുഖ നിർമ്മാതാവും കോൺഫിഡന്റ് ഗ്രൂപ് ചെയർമാനുമായ ഡോ സി ജെ റോയിയും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. കാലാപാനി സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാകും ഈ ചിത്രത്തിന് വേണ്ടിയും പ്രവർത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക