മഞ്ഞകാർഡുകൾക്ക് സ്തുതി. ലോകകപ്പ് ഫുട്ബോളിന്റെ നിർണായക മത്സരത്തിൽ പോളണ്ടിനോട് തോൽവി വഴങ്ങിയെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയര്‍ പ്ലേയില്‍ മുന്നിലെത്തിയതാണ് ജപ്പാന് തുണയായത്. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യന്‍ ടീമായിരിക്കുകയാണ് ജപ്പാൻ. ഇനി പ്രീ ക്വര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരാണ് ജപ്പാന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക