മലയാളത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചലച്ചിത്രം പുലിമുരുകൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരുകനായി സൂപ്പർ താരം ഹൃതിക്ക് റോഷൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നിന്നും ഹൃതിക്ക് പിന്മാറിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും താരം തന്നെ ട്വിറ്ററിലൂടെ വാർത്ത നിഷേധിച്ചു.
False journalism. Or an honest mistake. Who will ever know. stay cool tho. https://t.co/Puw6DHFh3R
— Hrithik Roshan (@iHrithik) July 8, 2018
നിലവിൽ സൂപ്പർ 30 എന്ന സിനിമയുടെ ചിത്രീകരണത്തിലേർപ്പെട്ടിരിക്കുന്ന ഹൃതിക്ക് ക്രിഷ് 4 ന്റെ ചിത്രീകരണ ജോലികൾ കൂടി കഴിഞ്ഞു മാത്രമേ മുരുകനായി വേഷമിടുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക