ജിമിക്കി കമ്മൽ പാട്ട് ഹിറ്റ് ആയതോടെ സാരിയിലും ചുരിദാറിലും എന്ന് വേണ്ട സ്ത്രീകളുടെ എല്ലാതരം വസ്ത്രങ്ങളിലും ജിമിക്കി കമ്മൽ ഡിസൈൻ ട്രെൻഡ് ആയിക്കഴിഞ്ഞു.
പ്രിന്റിങ്ങായും എംബ്രോയിഡറിയായും ഒക്കെ തുണിത്തരങ്ങളിൽ ജിമിക്കി ഡിസൈനുകൾ വരാറുണ്ടെങ്കിലും ആരി വർക്കിൽ വരുന്ന ജിമിക്കി ഡിസൈനുകൾക്കാണ് ഭംഗിയും ആവശ്യക്കാരും ഏറെ.
ആരി വർക്ക് ചെയ്ത തുണിത്തരങ്ങൾ കടയിൽ നിന്ന് വാങ്ങാനോ പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിക്കാനോ നോക്കിയാൽ ബഡ്ജറ്റിലൊതുങ്ങാത്ത ചിലവാകും ഉണ്ടാകുക. എന്നാൽ കുറച്ച് ക്ഷമയും സർഗ്ഗാത്മകതയുമുണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ആരി വർക്ക് ചെയ്തെടുക്കാം.
സാരയിൽ മനോഹരമായ ജിമിക്കി കമ്മൽ ഡിസൈനിൽ വർക്ക് ചെയ്യുന്നതെങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ കാണാം.
പഴയ സാരികൾ ഉപയോഗിച്ച് 20 മിനിട്ടിൽ അംബ്രല്ലാ സ്കർട്ട് തയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക