കേരളത്തിൽ ലോലിപ്പോപ്പുകൾ നിരോധിച്ചു. കുട്ടികള്‍ക്കിടയില്‍ ഏറ്റവും പ്രിയമേറിയതും വളരെ ആകര്‍ഷകവുമായ മിഠായിയാണ് ലോലിപോപ്പ്. ലോലിപോപ്പ് ആകര്‍ഷകമാക്കാന്‍ നിരവധി കളറുകളാണ് ഉപയോഗിക്കുന്നത്. ഈ കൃത്രിമ നിറങ്ങള്‍ കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്ക്യം ലോലിപോപ്പുകള്‍ നിരോധിച്ചതായി അറിയിച്ചത്.
അനധികൃതമായി രാസ പദാർത്ഥങ്ങൾ ലോലിപോപ്പിൽ ഉപയോഗിച്ച ഉത്പാദകര്‍ക്കെതിരേയും മൊത്തകച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മധുര പലഹാരങ്ങളിലും നിയമം അനുവദിക്കുന്ന അളവില്‍ മാത്രമേ ഇത്തരം കൃത്രിമരാസ പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവു എന്ന് നിയമമുണ്ട്. എന്നാല്‍ ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ബ്രൗണ്‍, മഞ്ഞ, വെള്ള, ചുവപ്പ്, ഓറഞ്ച്, കറുപ്പ്, പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്. കളര്‍ ലഭിക്കാനായി അമിതമായാണ് ഇത്തരം രാസ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക