മഴക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവനയായി നല്കി. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള നിരവധിയാളുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ 1.75 കോടി രൂപ ലഭിച്ചിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് താരങ്ങളും മലയാള സിനിമ സംഘടനയായ അമ്മയും സംഭാവന നല്‍കിയിട്ടുണ്ട്.
വിവാഹവേദിയിൽ നിന്നും ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നന്മയുടെ മാതൃകയായി ഈ കുടുംബം
പ്രതികരിക്കാൻ ഇവിടെ എഴുതുക