പ്രളയക്കെടുതിയിൽ പെട്ട കേരളത്തിന് യു എ ഇ 700 കോടി രൂപ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപോർട്ടുകൾ. യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്നയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാനായി യു എ ഇയിൽ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നുമാണ് അഹമ്മദ് അല്‍ബന്ന അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് യു എ ഇ കേരളത്തിന് 700 കോടി രൂപ ധനസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അറിയിച്ചത്. എന്നാൽ അന്യരാജ്യങ്ങളിൽ നിന്നുള്ള ധനസഹായം സ്വീകരിക്കാൻ നയമില്ലെന്ന് പറഞ്ഞ് കേന്ദ്രം ഈ സഹായം നിരസിച്ചിരുന്നു. ഇതേതുടർന്ന് വളരെയധികം വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് അഹമ്മദ് അല്‍ബന്നയുടെ ഈ വെളിപ്പെടുത്തൽ.
ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച എക്സ് ഇസഡ് -10ആർ ആർ -ന് വില കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക