കൊച്ചി: പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകരാറിലായ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നതിനാല്‍ തിങ്കളാഴ്ച 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ട്രാക്ക് പുനസ്ഥാപിക്കല്‍ ജോലികളുടെ ഭാഗമായി 16 പാസഞ്ചര്‍ ട്രെയിനുകളും ആറു മെമു സര്‍വീസുകളും റദ്ദാക്കിയിരുന്നു.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു
ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56043), തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍ – കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം – പുനലൂര്‍ പാസഞ്ചര്‍ (56334), സെങ്കോട്ടൈ – കൊല്ലം പാസഞ്ചര്‍ (56335), കൊല്ലം – സെങ്കോട്ടൈ പാസഞ്ചര്‍ (56336), ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ആലപ്പുഴ – കായംകുളം പാസഞ്ചര്‍ (56377), കായംകുളം – ആലപ്പുഴ പാസഞ്ചര്‍ (56378), എറണാകുളം – കായംകുളം പാസഞ്ചര്‍ (56387), കായംകുളം – എറണാകുളം പാസഞ്ചര്‍ (56388).
പ്രതികരിക്കാൻ ഇവിടെ എഴുതുക