ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ആശുപത്രി ജീവനക്കാര്‍.
തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമൂരി ഹരികൃഷ്ണന്റെ ജഡത്തിനൊപ്പം നിന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ സെല്‍ഫി എടുത്തത്.
മൃതദേഹം പൂര്‍ണ പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറായിട്ടാണ് കിടത്തിയിരിക്കുന്നത്. ഇതിന് സമീപം നിന്നാണ് രണ്ട് വനിതകളും രണ്ട് പുരുഷന്മാരുമടങ്ങന്നു ജീവനക്കാര്‍ സെല്‍ഫിയെടുത്തത്.
ചിത്രം വിവാദമായതോടെ ആശുപത്രി മാനേജ്മെന്റ് നാല് ജീവനക്കാരേയും അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക