മദ്യ ലഹരിയിലായിരുന്ന ബി.ജെ.പി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര് മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സ്ഥലത്തെ പ്രധാന ബി.ജെ.പി നേതാവിന്റെ മകനായ ഭരത് ഭൂഷണ് മീണയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന നാല് തൊഴിലാളികള്‍ക്ക് മേല്‍ വാഹനം കയറിയിറങ്ങുകയായിരുന്നു.
തുടർന്ന് പരുക്കേറ്റ നാലുപേരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് തൊഴിലാളികള്‍ പുലര്‍ച്ചയോടെ മരിച്ചതായി പൊലീസ് വ്യക്തമാക്കി.
വൈദ്യ പരിശോധനയില്‍ ഭരതിന്റെ ശരീരത്തില്‍ ഒമ്പത് മടങ്ങ് അധികമാണ് മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നത്. കൊലപാതക ശ്രമത്തിനും മദ്യപിച്ചുള്ള അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് ഭരതിനെതിരെ കേസെടുത്തത്.
വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് യുവാവ് തൂങ്ങി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക