രൂപയുടെ മൂല്യവും പെട്രോള്‍ വിലയും ഇങ്ങനെ പോയാൽ നൂറിലെത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതുപോലെ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങേണ്ട സ്ഥിതിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ ഇടയാക്കിയത് മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ധനവില വര്‍ധനവിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായിരിക്കുന്നതെന്നും രാജ്യത്ത് ഇപ്പോള്‍ സാമ്പത്തിക അച്ചടക്കം ഇല്ലെന്നും നായിഡു വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടം ഉണ്ടായെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ ജീപ്പ് ഓടിച്ചത് ഞാനല്ല; അപകടം പറ്റിയെന്ന വാർത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ജയറാമിന്റെ ലൈവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക