കത്തി കാണിച്ച് സ്വന്തം മാതാവിനെ ബലാത്സംഗം ചെയ്ത മകന് അറസ്റ്റിലായി. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകൻ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. നാല്പ്പത്തഞ്ചു വയസ്സുള്ള മാതാവിനെയാണ് മുപ്പതുകാരനായ മകന് പീഡിപ്പിച്ചത് .
മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ സുരാനിയില് ഞായറാഴ്ചയായിരുന്നു സംഭവം. പ്രതിയുടെ ഏഴുവയസുകാരന് മകന്റെ മുന്നിലിട്ടായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്. മൂന്നു കുട്ടികളുടെ പിതാവായ പ്രതി രണ്ടു വര്‍ഷമായി ഭാര്യയില്‍നിന്ന് അകന്നു കഴിയുകയാണ്.
സംഭവം നടക്കുമ്പോള്‍ മാതാവിന്റെ ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ മകന്റെ പിടിവിട്ട് മൂന്നു പേരക്കുട്ടികളുമായി ആ മാതാവ് രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ പേരില്‍ പീഡനശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക