ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചെയിന്‍ സ്മോക്കറാണ് ടൊവീനോയുടെ കഥാപാത്രമായ ബിനീഷ് ദാമോദരന്‍. തീവണ്ടിയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നായിക സംയുക്ത മേനോന്.
സംയുക്ത ടൊവിനോയെ തല്ലുന്ന നിരവധി സീനുകളുണ്ട് ചിത്രത്തില്‍. ഷൂട്ടിംഗ് സമയത്ത് 14തവണയാണ് താന്‍ ടൊവീനോയെ തല്ലിയതെന്നാണ് സംയുക്ത പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരിക്കലും ഈ സിനിമ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. പുകവലി ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ ചിത്രം പറയുന്നതെന്നും സംയുക്ത പറഞ്ഞു.
അതേസമയം താൻ വളരെ പെട്ടെന്നായിരുന്നു തീവണ്ടിയിലേക്കുള്ള എത്തിപ്പെടലെന്നും സംയുക്ത പറഞ്ഞു. തീവണ്ടി ഒരു ട്രെയിന്‍ റിലേറ്റഡ് സിനിമയെന്നാണ് താന്‍ കരുതിയതെന്നും. പിന്നീട് സിനിമയെ കുറിച്ചുള്ള കഥ കൂടുതല്‍ വായിച്ചപ്പോള്‍ താന്‍ തീവണ്ടി ഇഷ്ടപ്പെടുകയും തീവണ്ടിയില്‍ കയറിക്കൂടുകയുമായിരുന്നുവെന്നും സംയുക്ത പറഞ്ഞു.
പൃഥ്വിരാജിൽ നിന്നും വീണ്ടും ഒരു പരീക്ഷണ ചിത്രം; രണം റിവ്യൂ വായിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക