കല്യാണവീട്ടിൽ ഭക്ഷണം തികയാത്തതിനെ തുടർന്ന് വിളമ്പാൻ വന്നവർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം. ആലപ്പുഴയാണ് സംഭവം. ഇന്നുച്ചയോടെ തുമ്പോളി തീര്ഥശേരിക്കു സമീപമുള്ള ഒരു വിവാഹവീട്ടിലാണ് സംഭവം.
മർദ്ദനത്തിൽ പരിക്കേറ്റ വി.എ. ടോണി(21)യെയും മറ്റൊരു ബാലനെയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം തികയാഞ്ഞതില് പ്രതിഷേധിച്ച് വിളമ്പാൻ നിന്ന യൂണിഫോമിട്ടവരെയെല്ലാം മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക