മലയാളികളെ എക്കാലത്തും ആവേശത്തിലാഴ്ത്തുന്ന ആട് തോമയുടെ കഥ പറഞ്ഞ ഭദ്രൻ-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ സ്ഫ്ടികത്തിന് രണ്ടാം ഭാഗം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 ന്റെ സംവിധായകൻ. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്നും ബോളിവുഡ് താരം സണ്ണി ലിയോൺ സിൽക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി ചിത്രത്തിൽ വേഷമിടുന്നുവെന്നുമെല്ലാം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ അടുത്തദിവസം തന്നെ സംവിധായകൻ ഭദ്രന്റെ “ഇതെന്റെ റെയ്ബാൻ ഗ്ലാസ്, ഇതിലെങ്ങാനും തൊട്ടാൽ” എന്ന് തുടങ്ങുന്ന ഫെയ്സ്ബുക്ക് [പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഫടികം ഒന്നേ ഉള്ളൂവെന്നും അത് സംഭവിച്ച് കഴിഞ്ഞുവെന്നും ഭദ്രൻ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഏതായാലൂം ബിജുവിന് വിടാൻ ഭാവമില്ല. സ്ഫടികം 2 ന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ബിജു ഇപ്പോൾ. കൂടെ “തോൽപ്പിക്കും എന്ന് പറയുന്നിടത്ത്, ജയിക്കാനാണ് എനിക്കിഷ്ടം… പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ… ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട..
THE YOUNG DYNAMIC, CROWD PULLER AND THE MOST SENSATIONAL HERO STRIKES AS IRUMPAN SUNNY” എന്ന കുറിപ്പും.
ഇരുമ്പൻ സണ്ണിയുടെ വേഷം കൈകാര്യം ചെയ്യുന്നത് പ്രമുഖ യുവതാരമാണെന്നാണ് സൂചന.
സൈബർ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക