ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്കു കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒന്പതു പേർ കൊല്ലപ്പെടുകയും 46 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ ഹുനാൻ പ്രവിശ്യയിലെ ഹെംഗ്ഡോംഗ് സിറ്റിയിലായിരുന്നു അപകടമെന്ന് ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോലീസ് അറിയിച്ചു.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുന്പ് മയക്കുമരുന്ന് കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.
സൈബർ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; പൃഥ്വിരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക