പ്രളയം സംഭവിച്ചതോടെ കേരളത്തിൽ നടക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ കണ്ട് ദിനംപ്രതി അമ്പരക്കുകയാണ് ജനങ്ങൾ. കൊട്ടാരക്കരയിൽ പെയ്ത പാൽമഴയും ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതുമൊക്കെ പ്രളയം കേരളത്തിനേൽപ്പിച്ച ആഘാതങ്ങളുടെ ബാക്കിപത്രങ്ങളാണ്.
ഇപ്പോഴിതാ കാലം തെറ്റി പൂക്കുകയാണ് കണിക്കൊന്നകളും മാവുകളും. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായ പത്തനംതിട്ടയിലാണ് മാവുകളും കണിക്കൊന്നകളും ഇപ്പോൾ കാലം തെറ്റി പൂത്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ മാവുകളും കണിക്കൊന്നുകളും കൂട്ടത്തോടെ പൂക്കുന്നതായി കണ്ടുവരുന്നുണ്ട്. കനത്ത ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ.
പെട്ടെന്നുള്ള കാലാവസ്ഥമാറ്റം, ഉയർന്ന താപനില എന്നിവ ചെടികളിൽ സമ്മർദ്ദമുണ്ടാക്കി. ഇതിന്റെ ഫലമായി ചെടികളിൽ പുഷ്പിക്കലിന് സഹായിക്കുന്ന ഹോർമോണുകൾ ഉണ്ടായി. ഇതാണ് മാവുകളും കൊന്നകളും കാലംതെറ്റി പൂക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക