രണം പോലുള്ള സിനിമകൾ പരാജയമായേക്കാമെന്ന് തനിക്കറിയാം എന്ന പൃഥ്വിരാജിന്റെ പരാമർശത്തിൽ അതൃപ്തിയറിയിച്ച് നടൻ റഹ്മാൻ. രണം പോലുള്ള സിനിമകൾ ചിലപ്പോൾ പരാജയമായേക്കാം എന്ന് പൃഥ്വിരാജ് ഈയടുത്ത് ഒരു ടോക്ക് ഷോയിൽ പറഞ്ഞിരുന്നു. എന്നിട്ടും അതിൽ അഭിനയിക്കാൻ കാണിച്ച ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ് ആരാധകർ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ പൃഥ്വിരാജ് അങ്ങനെ പറഞ്ഞതിൽ തനിക്ക് വിഷമമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് റഹ്മാൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ. ചിത്രത്തിൽ ദാമോദർ എന്ന പ്രധാന കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിച്ചത്. നവാഗതനായ നിർമ്മൽ സഹദേവ് ആണ് രണത്തിന്റെ സംവിധായകൻ.
റഹ്മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.
ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്.
ആ രാജാവിന്റെ മകനാണ് ഞാൻ. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകൻ.
അന്നും ഇന്നും.
ദാമോദർ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാൾക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവിൽ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദർ വീണു….
അതുകണ്ട് കാണികൾ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്.
അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നിൽക്കുന്നത്.
അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാൽ….,
അതെന്റെ കുഞ്ഞനുജനാണെങ്കിൽ കൂടി,
എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാൻ പിടയും……..
https://www.facebook.com/rahmanthestar/photos/a.10152107608661250/10156598042411250/?type=3&theater
ബിഗ് ബോസ്സിൽ നിന്നും പുറത്തായി വന്ന ബഷീർ ബാഷിക്ക് ഭാര്യമാർ നൽകിയ സ്വീകരണം; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക