സൗരയൂഥത്തിന് പുറത്തായി പുതിയ ചന്ദ്രനെ കണ്ടെത്തി. നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് ഭൂമിയില്‍ നിന്നും 8,000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍-1625 ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ ഗവേഷകര്‍ കണ്ടെത്തിയത്. നെപ്റ്യൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് മാതൃഗ്രഹത്തെക്കാൾ പത്തിരട്ടി ഭാരമുണ്ടെന്നാണ് കണക്കുകൂട്ടൽ. ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതൊരു ഉപഗ്രഹമെന്ന് സാധൂകരിക്കുന്നു.
വാതകങ്ങൾ കൊണ്ട് നിറഞ്ഞ ഈ ഉപഗ്രഹത്തെ ജീവന്റെ സാന്നിധ്യം ഉണ്ടാകാനിടയില്ലെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. വിദൂര ഗ്രഹവ്യൂഹത്തെ കുറിച്ചു മനസിലാക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക