കട്ടത്താടി ഇന്ന് പുരുഷ ലക്ഷണത്തിന്റെ മുഖമുദ്രയാണ്. പുരുഷന്റെ ഫാഷൻ ലോകത്ത് താടകളിൽ നടത്തുന്ന പരീക്ഷണം ചെറുതൊന്നുമല്ല. താടിയിൽ പരീക്ഷണങ്ങൾ നടത്തി ആകെ മൊത്തത്തിലുള്ള ലുക്ക് തന്നെ മാറ്റിയെടുക്കാൻ സാധിക്കും എന്നത് പുരുഷന്മാരെ ഇടതൂർന്ന താടിയുടെ ആരാധകന്മാരാക്കുന്നു. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും താടിയുള്ള പുരുഷന്മാരോട് പ്രിയമല്പം കൂടുതലാണ്. എന്നാൽ ആഗ്രഹമുണ്ടെങ്കിലും വിചാരിച്ച തരത്തിൽ താടി വളരാത്തത് പലരെയും വിഷമത്തിലാക്കുന്ന ഒന്നാണ്. വിപണിയിൽ കിട്ടുന്ന പലതരം മരുന്നുകൾ വാങ്ങി തേച്ചിട്ടും ഫലം ഒന്നും ലഭിക്കാത്തവരുമുണ്ട്. എന്നാൽ ഇതിനു പ്രതിവിധിയായി ചെയ്യാവുന്ന ചില പൊടികൈകൾ എന്താണെന്ന് നോക്കാം.
1.ആഹാരം – പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണവും, ആവശ്യത്തിന് ഉറക്കവും താടി രോമങ്ങള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും. പ്രോട്ടീനുകള്‍ ധാരാളമായി ലഭിക്കുന്നത് രോമവളര്‍ച്ചക്ക് സഹായകരമാണ്. ആവശ്യത്തിന് സമയം ഉറങ്ങുന്നതും അനിവാര്യമാണ്. ദിവസവും എട്ട് ഗ്ലാസ്സ വെള്ളമെങ്കിലും കുടിക്കുക. മാനസിക സമ്മര്‍ദ്ധം കഴിയുന്നിടത്തോളം ഒഴിവാക്കുന്നത് രോമ വളര്‍ച്ച മുരടിക്കുന്നതും, കൊഴിച്ചിലുണ്ടാവുന്നതും തടയും.
2. വളരാനനുവദിക്കുക – താടി വളര്‍ന്നുവരുമ്പോള്‍ അത് മുഖത്ത് പൂര്‍ണ്ണമായും ഉണ്ടാവില്ല. എന്നാല്‍ രോമം നീളാനനുവദിക്കുന്നതോടെ ചെറിയ രോമങ്ങള്‍ക്കും വളരാനാവും. അങ്ങനെ രോമമില്ലാതെയുള്ള ഭാഗങ്ങളിലും രോമം നിറയും. ഇതിനായി അല്പം സഹിഷ്ണുതയോടെ കാത്തിരിക്കുക.
3. ഉരുമ്മല്‍ – നിങ്ങള്‍ക്ക് സമയം ലഭിക്കുന്നത് പോലെ മുഖത്തെ ചര്‍മ്മം ഉരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യുക. ഒരു സ്ക്രബ്ലോ, പുരുഷന്മാര്ക്കായുള്ള ഒരു എക്സ്ഫോലിയന്റോ ഉപയോഗിക്കുക. ഇത് രോമ വളര്‍ച്ചയെ ശക്തിപ്പെടുത്തും. പുരുഷന്മാര്ക്കായുള്ള ഒരു എക്സ്ഫോലിയേറ്റ് മാസ്കും ഉപയോഗിക്കാവുന്നതാണ്.
4. ക്രമീകരണം – ഒരിക്കല്‍ താടി വളര്‍ത്തിത്തുടങ്ങിയാല്‍ അത് നല്ല നിലയില്‍ മുറിച്ച് നിലനിര്‍ത്തുക. ആവണക്കെണ്ണ രോമ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, പുതിനയെണ്ണ എന്നിവ മുഖചര്‍മ്മത്തിന് നവോന്മേഷം നല്‍കും.
5. വിറ്റാമിനുകള്‍ – ഭക്ഷണത്തിലും സൗന്ദര്യസംരക്ഷണ വസ്തുക്കളിലും വിറ്റാമിന്‍ ബി ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ ബി 1, ബി 6, ബി 12, എന്നിവ രോമവളര്‍ച്ചെയ ശക്തിപ്പെടുത്തുന്നവയാണ്. ബയോട്ടിനും പതിവായി കഴിക്കുക. മുടിയും നഖവും വളരാന്‍ ഇത് ഫലപ്രദമാണ്. കരള്‍, മുത്തുച്ചിപ്പി, കോളിഫ്ലവര്‍, പയര്‍, മത്സ്യം, കാരറ്റ്, വാഴപ്പഴം, സോയ പൊടി, മുട്ടയുടെ മഞ്ഞക്കരു, ധാന്യങ്ങള്‍ എന്നിവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനായി അലോവേര ജെൽ വീട്ടിൽ തന്നെ തയ്യാറാക്കാം; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക