ധനുഷും നാഷണല്‍ അവാര്‍ഡ് ജേതാവ് വെട്രിമാരനും ഒന്നിക്കുന്ന ചിത്രം “വടാ ചെന്നൈ” ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍, ഡാനിയല്‍ ബാലാജി എന്നിവരാണ്.
ദേശീയ ക്യാരംസ് കളിക്കാരനായ അന്പ് ലോക ചാമ്പ്യനാകുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായ രാഷ്ട്രീയവും ചിത്രം പങ്കുവെക്കുന്നു. ധനുഷാണ് ചിത്രത്തില്‍ അന്‍പായി വേഷമിടുന്നത്.2003ലാണ് വെട്രിമാരന് പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ അന്ന് സിനിമയ്ക്കുള്ള ബജറ്റ് ലഭിച്ചിരുന്നില്ല.15 വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവിലാണ് ചിത്രം സാക്ഷാത്കരിച്ചതെന്നും ധനുഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക