മലയാളത്തിന്റെ യുവ ഹൃദയങ്ങളെ കീഴടക്കിയ താര രാജാക്കന്മാരോടൊപ്പം എത്തി നിൽക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ 36 -)൦ പിറന്നാൾ. വിമര്‍ശനങ്ങളെ പോലും പോസിറ്റീവ് ആയെടുക്കുന്ന പൃഥ്വിരാജ് എന്ന യുവ നടന് അഹങ്കാരിയെന്നു വിളിച്ചും പരിഹസിച്ചുമൊക്കെ മലയാളികള്‍ ഒരിക്കല്‍ മാറ്റി നിര്‍ത്തിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയില്‍ പകരം വെക്കാനാവാതെ താരം.
സംവിധയകനും, പിന്നണിഗായകനും, നടനുമൊക്കെയായി വളർന്ന മലയാളത്തിന്റെ യൂത്ത് ഐക്കൺ. മോളിവുഡിനൊപ്പം, ബോളിവുഡ്, തമിഴ്, തെലിങ്ക് ചിത്രങ്ങളിലും തന്റെതായ സാന്നിധ്യം പതിപ്പിച്ച താരം. 16 വര്‍ഷം മുന്‍പ് രഞ്ജിത്തിന്റെ ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് താരം ഈ ചുരുങ്ങിയ കാലയളവിൽ 100ലധികം ചിത്രങ്ങളിൽ വേഷം ഇട്ടു.
2006ല്‍ ‘വാസ്തവ’ത്തിലെയും 2013ല്‍ ‘അയാളും ഞാനും തമ്മില്‍’, ‘സെല്ലുലോയ്ഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനുമായി രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. സംസ്ഥാന അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പൃഥ്വിയുടെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക