തുലാമാസപൂജയ്ക്ക് തുറന്ന ശബരിമല നട നാളെ അടയ്ക്കും. ഇന്നും നാളെയും ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം. ശബരിമലയിൽ പ്രത്യേകസംഘത്തെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദീർഘകാലത്തെ പരിചയമുള്ള ഓഫീസർമാരാണ് ക്രമസമാധാനച്ചുമതല നിർവഹിക്കുന്നത്.
ഇത്തവണ എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ശബരിമലയിലേയ്ക്ക് ഇന്ന് സ്ത്രീകൾ എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ചയായതിനാൽ തീർഥാടകരുടെ വലിയ തിരക്കാണ് ശബരിമലയിൽ.
മലയാളികളായ നിരവധി തീർഥാടകർ സന്നിധാനത്തേയ്ക്ക് എത്തിയിട്ടുണ്ട്.മണ്ഡല-മകരവിളക്ക് സീസൺ പൊലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ തീർഥാടക സീസൺ കഴിഞ്ഞ ശേഷം ഉന്നതപൊലീസുദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക