ആന്ധ്രയിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പമ്പയിലെത്തി. ഗുണ്ടൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഒരാളുടെ ഭർത്താവും ഇവർക്കൊപ്പമുണ്ട്. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല.
ഇവർ പമ്പയിൽ നിന്ന് അമ്പത് മീറ്റർ മുന്നോട്ടു പോയപ്പോൾത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തടഞ്ഞു.തുടർന്ന് പൊലീസെത്തി ഇവരെ ഗാർഡ് റൂമിലേയ്ക്ക് മാറ്റി.
എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷൻമാർ മല കയറും. ഇവർ താഴെ കാത്തിരിയ്ക്കും. എന്നാൽ ഇത്തവണ പമ്പയിലെത്തിയപ്പോൾ ആരും ഇവരെ തടഞ്ഞില്ല. തുടർന്ന്, മല കയറാൻ തീരുമാനിയ്ക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക