സോഫ്റ്റ് ആയ ഉള്ളുള്ള ഇടതൂർന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. എന്നാൽ ഉള്ളില്ലാത്തതും പരുപരുത്ത് കാണാൻ ഭംഗിയില്ലാത്തതും കാരണം പലരും ഇന്നും ഉള്ള മുടികൂടി മുറിച്ചു കളയുകയാണ് ചെയ്യുന്നത്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ കരുത്തും ഉലുമുള്ള മുടി നമുക്കും സ്വന്തമാക്കാം. ഇതിനായി വില കൂടിയ ഹെയർ ഓയിലുകൾ വാങ്ങുകയോ ഹെയർ ട്രീട്മെന്റുകൾ ചെയ്യുകയോ വേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളരെയധികം എഫക്റ്റീവായ ഒരു ഹെയർ ഓയിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
കറിവേപ്പില
തുളസിയില
ഉലുവ
ആൽമണ്ട് ഓയിൽ
തയ്യാറാക്കേണ്ട വിധം
കറിവേപ്പിലയും തുളസിയിലയും നന്നായി കഴുകി ഒരേ അളവിലെടുത്ത് അരച്ചെടുക്കുക.
ഒരു പാത്രത്തിൽ അരച്ചെടുത്ത മിശ്രിതം, ആൽമണ്ട് ഓയിൽ, ഉലുവ എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക.
ഈ മിശ്രിതം അരിച്ച് സ്ഫടിക കുപ്പിയിലാക്കി സൂക്ഷിക്കാം.
ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കാം.
ഒരിത്തിരി ദോശമാവ് മാറ്റിവച്ചോളൂ; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക