മുഖം തിളങ്ങാൻ നാം പരീക്ഷിക്കാത്ത വഴികളില്ല. രാസവസ്തുക്കളുടെയും പ്രകൃതിദത്ത വസ്തുക്കളുടെയും ഉപയോഗം മുഖകാന്തിക്കായി നാം ഒരുപോലെ ഉപയോഗിക്കാറുണ്ട്. എന്നാലിതാ വ്യത്യസ്തമായ മറ്റൊരു വഴി ഇതാ പരീക്ഷിച്ചു നോക്കൂ. രാവിലെ ദോശയുണ്ടാകൻ തയ്യാറാക്കിയ ദോശ മാവിൽ നിന്നും അല്പമെടുത്ത് ദോശ ചുടുന്നതിനിടയിൽ മുഖത്തു ലേപനം ചെയ്തതിനു ശേഷം അല്പസമയം കഴിഞ്ഞ് കഴുകിക്കളയുക.
മുഖത്തിന്റെ തിളക്കവും നിറവും വർധിപ്പിക്കാൻ ഏറ്റവും നല്ല വഴിയാണിത്.
എണ്ണമയമുള്ള ചർമ്മത്തിന്
എണ്ണമയമുള്ള ചർമ്മത്തിന് ദോശമാവ് നേരിട്ട് ലേപനം ചെയ്യാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
വരണ്ട ചർമ്മത്തിന്
വരണ്ട ചർമ്മത്തിന് ദോശമാവിനോടൊപ്പം അൽപ്പം തേൻ കൂടി ചേർത്ത് ലേപനം ചെയ്യുക. ചെറു ചൂടുവെളളം ഉപയോഗിച്ച് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക