അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അന്തരിച്ച വയലിനിസ്റ്റ് ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായതിനെ തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പരിക്കുകള്‍ ഭേദമായി വരികയാണെന്നും മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലക്ഷ്മി.
കഴിഞ്ഞ മാസം 25 ന് പള്ളിപ്പുറത്ത് വച്ചുണ്ടായ കാറപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു. സുഹൃത്തും ഡ്രൈവറുമായ അർജ്ജുനും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഗുരുതരമായ പരുക്കകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇത് പൊളിച്ചു; ലേഡി പൃഥ്വിരാജിനെ കണ്ട് ഞെട്ടി സാക്ഷാൽ പൃഥ്വിരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക