കണ്ണൂർ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച കണ്ണൂരിലെത്തും. ബിജെപി ജില്ലാകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. ഇലക്ഷൻ വാർ റൂം ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെ നാല് നിലകളിലാണ് ജില്ലാ കമ്മിറ്റി ഓഫിസ് നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് പരമാവധി നേതാക്കളെയും അണികളെയും കണ്ണൂരിലെത്തിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പടയൊരുക്കം നടത്താനും ബിജെപി ലക്ഷ്യമിടുന്നു.
കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന് എന്ന ബഹുമതി കൂടി ഈ സന്ദര്‍ശനത്തിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ സ്വന്തമാക്കും.
ജനരക്ഷായാത്രയ്ക്കായി കണ്ണൂരിലെത്തിയ അമിത് ഷാ പിണറായി സന്ദർശിക്കാതെ മടങ്ങിയിരുന്നു. രണ്ടാമതും കണ്ണൂരില്വരുന്ന അമിത് ഷാ പിണറായിലെത്തും. സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട്ടിലാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത്.
പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ബിജെപിയെ പിണക്കിയിരുന്നു. എങ്കിലും കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ആദ്യ യാത്രക്കാരനെന്ന ബഹുമതി അമിത് ഷാ സ്വന്തമാക്കും. പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച രാവിലെ പറന്നിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക