കണ്ണൂർ ആറളം ഫാമിൽ 80 വയസ്സുകാരിയായ വൃദ്ധ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളം ഫാം 13 ബ്ലോക്കിലെ ആദിവാസി വൃദ്ധയായ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്.
പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇവരുടെ കൂടെ ഉറങ്ങുകയായിരുന്ന നാല് വയസ്സുകാരി കൊച്ചുമകൾക്ക് പരിക്കേറ്റു. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക