ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഐ സി യുവിനുള്ളിൽ വച്ച് കൂട്ടമാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാല് പേരും ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് പീഡനത്തിന്റെ കഥ പുറത്തായത്.
പാമ്പ് കടിയേറ്റതിനെ തുടർന്നാണ് പെൺകുട്ടിയെ ഐ സി യുവിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക