രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന പ്രേതം 2 വിന്റെ ട്രെയ്ലർ പുറത്തിറങ്ങി. വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തിൽ അസ്വസ്ഥമായ ആത്മാവിനെ തേടിയുള്ള യാത്രയാണ് പ്രേതം 2 എന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ജയസൂര്യ ഡോണ്‍ ബോസ്കോ എന്ന മെന്റലിസ്റ്റ് കഥാപാത്രമായി എത്തുന്ന ചിത്രം ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയല്ല.
ക്യൂനിലൂടെ അരങ്ങേറിയ സാനിയയും വിമാനത്തിലൂടെ അരങ്ങേറിയ ദുർഗയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക