കർണാടകാ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് സീറ്റായ ബെല്ലാരിയും ബി ജെ പിക്ക് നഷ്ടമായി. .ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്സഭാ മണഡ്ലമാണ് ബല്ലാരി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ഉഗ്രപ്പ വിജയം നേടി.
മാണ്ഡ്യ മണ്ഡലത്തിലും ബിജെപിയ്ക്ക് തോല്‍വി. ഇവിടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ശിവരാമ ഗൗഡ ഇവിടെ വിജയിച്ചു.
നിയമ സഭാ സീറ്റുകളായ രാംനഗറിലും ജാഖണ്ഡിയിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വിജയം. രാമനഗറില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് വിജയിച്ചത്. ജംഖണ്ഡിയില്‍
കോണ്‍ഗ്രസിന്റെ ആനന്ദ് ന്യാമഗൗഡ വിജയിച്ചു.
ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രമാണ് ബിജെപിയ്ക്ക് നേരിയ മുന്നേറ്റം.മൂന്ന് ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക