കോഴിക്കോട്: നടന് കെ.ടി.സി. അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകളിലും നാടകങ്ങളിലും വേഷമിട്ട അദ്ദേഹം 1977-ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.
അഹിംസ (1981), സുഡാനി ഫ്രം നൈജീരിയ (2018) ഒഴിവുകാലം (1985) തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക