സിനിമാമേഖലയുമായി ബന്ധപ്പെട്ട എന്ത് വിശേഷങ്ങളും ഇന്ന് വാർത്തയാണ്. ഈയിടെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒരു ഒത്തുകൂടലായിരുന്നു ‘ക്ലാസ് ഓഫ് 80’. ഒത്തുചേരലിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ പ്രേക്ഷകർക്കാകെ ചോദിക്കാനുള്ളത് രണ്ടേ രണ്ടു ചോദ്യങ്ങളായിരുന്നു.ഒന്ന് മമ്മൂക്കയെവിടെ? രണ്ട്, ലാലേട്ടനും ശോഭന ചേച്ചിയുമൊത്തുള്ള ചിത്രമെവിടെ? ആദ്യത്തെ ചോദ്യത്തിന് മറുപടി ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ ചോദ്യത്തിന് താനും മോഹൻലാലും ഒത്തുള്ള ചിത്രം പങ്കു വച്ച് കൊണ്ട് ശോഭന മറുപടി നൽകി.
‘നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു,’ എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയര്‍ ചെയ്തത്. തൂവെള്ള വസ്ത്രമണിഞ്ഞാണ് മലയാളത്തിന്റെ എക്കാലത്തേയും പ്രിയ ജോഡികളായ മോഹന്‍ലാലും ശോഭനയും ചിത്രത്തിന് പോസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക