പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും.
ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണു കലക്ടര്‍ തീരുമാനമെടുത്തത്.
അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീര്‍ഥാടകര്‍ക്ക് ഒറ്റയ്ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക