സ്ത്രീ പ്രവേശനത്തിന്റെയും പോലീസ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ വിവാദഭൂമിയായിരിക്കുന്ന ശബരിമല സന്ദർശിക്കാനൊരുങ്ങി കേരളാ ഗവർണർ പി സദാശിവം. കന്നി അയ്യപ്പനായാണ് ഗവർണർ മലചവിട്ടുന്നത്. ഡിസംബറിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഗവർണർ ശബരിമലയിൽ എത്തുക.
ശബരിമലയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗവർണറെ അറിയിക്കാൻ ഇന്നലെ കടകംപള്ളി പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് ഗവർണർ തനിക്ക് ശബരിമല സന്ദർശിക്കാനാഗ്രഹമുണ്ടെന്ന് മന്ത്രിയെ അറിയിച്ചത്.
പോലീസ് നിയന്ത്രണം ഉള്‍പ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രിയെ ഗവര്‍ണര്‍ അറിയിച്ചു. ശബരിമലയിലെത്തുന്ന അക്രമികളെ തടയുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് കടകംപള്ളി ഗവര്‍ണറെ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക