നിലയ്ക്കലിൽ സുരക്ഷാചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്രയെ തൽസ്ഥാനത്തു നിന്നും മാറ്റാൻ സർക്കാർ തീരുമാനം. യതീഷ് ചന്ദ്രയ്ക് പകരമായി ചുമതല ഏൽപ്പിച്ചിരിക്കുന്നത് തൃശൂര്‍ റൂറല്‍ എസ്പി എം.കെ പുഷ്കരനെയാണ്. യതീഷ് ചന്ദ്ര തൃശൂർ കമ്മീഷണർ പദവിയിലേക്ക് മടങ്ങും.
തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറങ്ങും. നിലവില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്രയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക