പ്രളയാനന്തര കേരളത്തിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിയായ കണ്ണൂർ വിമാനത്താവളം ഉത്ഘാടനത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉത്ഘാടന വേദിയിലേക്ക് ക്ഷണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് കിയാലിന്റെ സംഘാടകർ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം പി. എം എൽ എ, രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാർ എന്നിവർക്കാണ് വേദിയിൽ സ്ഥാനം. ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചാൽ മുന്മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്നാണ് സംഭവത്തിൽ കിയാൽ നൽകുന്ന വിശദീകരണം.
എന്നാൽ തന്നെ ഉത്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പരാതിയില്ലെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 2016 ഫെബ്രുവരി 29 ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റൺവെ പൂർണ്ണ സജ്ജമാക്കിയതിനു ശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ റൺവേയുടെ നീളം ഒരിഞ്ചു പോലും കൂട്ടാൻ സാധിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്ന കാലത്താണ് കണ്ണൂർ വിമാനത്താവള പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലുകളെല്ലാം പിന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക