ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ടീസർ പുറത്തു വിട്ടത്. ടൊവീനോ തോമസ്, ഉര്‍വ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’.
“എന്റെ സഹോദരന് ടൊവീനോയുടെ അടുത്ത ചിത്രം വളരെ സ്പെഷ്യല്‍ ആയിരിക്കും എന്നൊരുവാഗ്ദാനം തരുന്നുണ്ട്. എത്ര സുന്ദരമായ പേരും ടീസരും. ടൊവീനോയ്ക്കും ടീമിനും എന്റെ ആശംസകള്‍, റോക്ക് ഓണ്‍ ടൊവീ..”, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക