വ്യത്യസ്തമായ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് വിപണിയിൽ തരംഗം സൃഷ്ടിച്ച ഷവോമി പുതിയൊരു തരംഗത്തിന് തുടക്കമിടുന്നു. 48 മെഗാപികസല്‍ ക്യാമറയുള്ള സ്മാര്‍ട്ട്ഫോണിനെ വിപണിയിത്തിക്കുകയാണ് കമ്പനി. ഇതോടെ ഡി എസ് എൽ ആര് ക്യാമറക്ക് സമാനമായ ഫോട്ടോ ക്വാലിറ്റി സ്മാര്ട്ട്ഫോണില്തന്നെ ലഭിക്കും.
ഷവോമി പ്രസിഡന്റ് ലിന്ബിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത വർഷം ജനുവരിയോടെ ഫോൺ വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ക്വാല്‍കോം സ്നാഡ്രാഗണ് 675 പ്രോസസറിന്റെ കരുത്തിലായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഷവോമിയുടെ ഇന്ത്യന്‍ വിഭാഗം തലവന്‍ മനു കുമാറും ഫോണിന്റെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക