59ാം മത് സ്കൂള്‍ കലോല്‍സവത്തിൽ കലാകിരീടമണിഞ്ഞ് പാലക്കാട്. 12 വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യന്മാരായിരുന്ന കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി.
930 പോയിന്റുമായി പാലക്കാട് വിജയികളായപ്പോള്‍ 927 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 903 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാമത്. 870 പോയിന്റ് നേടി ആതിഥേയരായ ആലപ്പുഴ 7-ാം സ്ഥാനത്തെത്തി
ഇന്ന് പുലര്‍ച്ചയോടെയാണ് മല്‍സരം പൂര്‍ത്തിയായത്. ജേതാക്കളെ പ്രഖ്യാപിച്ചതും പുലര്‍ച്ചെയാണ്.
അടുത്തവർഷം കലോത്സവത്തിന് വേദിയാകുക കാസര്‍കോട് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക