കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതിയിലാണ് ഉയര്‍ത്താന്‍ തീരുമാനിച്ചത്.രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് ക്വിന്റലിന് ഉണ്ടായിരിക്കുന്നത്.
ഉണ്ടകൊപ്രയുടെ വില 9920 രൂപയും മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപയുമായാണ് ഉയര്‍ത്തിയത്. 7511 രൂപയാണ് നിലവില്‍ വില. അടുത്ത വര്‍ഷത്തെ സീസണിലേക്കാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക