വില കുറച്ച് വീണ്ടും ഓപ്പോ. ഓപ്പോയുടെ എ3എസിന് കഴിഞ്ഞ മാസം ആയിരം രൂപ കുറച്ച് 11,990 രൂപക്ക് ലഭ്യമായിരുന്ന എന്നാൽ ഇപ്പോൾ വീണ്ടും വില കുറച്ച് 10,990 രൂപ ആക്കിയിരിക്കുകയാണ്. ആഗസ്റ്റില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണിന് 12,990 രൂപയായിരുന്നു തുടക്കത്തിലെ വില.
എച്ച്.ഡി പ്ലസ് ഡിസ്പ്ലെയും ഡ്യുവല്‍ റിയര്‍ ക്യാമറയുമാണ് ഇതിന്റെ സവിശേഷത. എട്ടു മെഗാക്സലാണ് സെല്‍ഫി ക്യാമറ. 13 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ഇരട്ട റിയര്‍ ക്യാമറയുള്ള സൗത്ത് ഏഷ്യന്‍ വിപണയിലുള്ള ആദ്യത്തെ ഫോണ്‍ കൂടിയാണ് ഓപ്പോ.ആന്‍ഡ്രോയിഡിന്റെ 8.1 ഓറിയോ ഓ.എസാണുള്ളത്.
6.2 ഇഞ്ച് എച്ച്.ഡി ‘സൂപ്പര്‍ ഫുള്‍ സ്ക്രീന്‍’ ഡിസ്പ്ലേയും നാനോ ഡ്യുവല്‍ സിം സ്ലോട്ടുമാണുള്ളത്. 4,230 എം.എ.എച്ചിന്റെ ബാറ്ററിയുള്ള ഓപ്പോ എ.3എസിന്റെ 2 ജി.ബി ഫോണിന് 16 ജി.ബി സ്റ്റോറേജും, 3 ജി.ബി റാമിന് 32 ജി.ബി സ്റ്റോറേജും ലഭ്യമാണ്. രണ്ട് ഫോണിലും 256 ജി.ബി വരെ എക്സ്റ്റേണല്‍ സ്റ്റോറേജ് സൗകര്യവുമുണ്ട്. ചുവപ്പിലും ഡാര്‍ക്ക് പര്‍പ്പിള്‍ നിറത്തിലുമാണ് ഓപ്പോ എ3എസ് വിപണിയിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക