തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ ഇന്നലെ ഉച്ച മുതൽ സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ തകർന്നത് 100 കെ എസ് ആർ ടി സി ബസുകൾ. അക്രമത്തിൽ കോര്‍പറേഷനുണ്ടായ നഷ്ടം 3.35 കോടി രൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന് തച്ചങ്കരി വ്യക്തമാക്കി. അക്രമത്തിൽ തകർക്കപ്പെട്ട കെ എസ് ആർ ടി സി ബസുകളെ അണിനിരത്തി വിലാപയാത്രയും സംസ്ഥാനത്ത് അരങ്ങേറി. ഇതിനു മുന്നോടിയായി എം ഡി ടോമിന് തച്ചങ്കരി നടത്തിയ വാർത്താസമ്മേളനത്തിലാണ് കണക്കുകൾ പുറത്ത് വിട്ടത്.
ബസുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായ നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വരും. വോള്‍വോ, സ്കാനിയ തുടങ്ങിയ ബസുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ വിദേശത്തു നിന്ന് എത്തിക്കേണ്ടി വന്നേക്കാം. ഇതുമൂലം ബസുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന നഷ്ടം ഒരിക്കലും സര്‍ക്കാര്‍ നികത്താറില്ല. നികത്തിയ ചരിത്രം ഇതുവരെയില്ല. കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുന്നത് സര്‍ക്കാരിനുള്ള ഏറായി തെറ്റിദ്ധരിക്കരുത്. കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക