ഇന്ന് അർധരാത്രി മുതൽ കെസ്ആർടിസി നടത്താനിരുന്ന അനിശ്ചിത കാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.
കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക