മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയിരിക്കുകയാണ്. താരത്തെ കാണാനും സെൽഫി എടുക്കാനുമെല്ലാം മലയാളി പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികൾക്ക് തന്നോടുള്ള ആരാധന കണ്ട ഞെട്ടിയിരിക്കുകയാണ് സേതുപതി.
ഇതിനിടയിൽ ആലപ്പുഴയിൽ വച്ച് തന്നെ കാണാനെത്തിയ ആരാധകരെ വിജയ് സേതുപതി കൈയിൽ ഉമ്മ വയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
https://www.facebook.com/spmediaofficial/videos/2336983329864079/?t=14
ആലപ്പുഴ ബീച്ചിലെ കയര്‍ കോര്പ്പറേഷന് ഗോഡൗണിലാണ് ചിത്രീകരണം. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ആലപ്പുഴയില്‍ പുരോഗമിക്കുന്നത്. നാല് ദിവസം കൂടി ആലപ്പുഴയില്‍ ഷൂട്ടിങ് തുടരുമെന്നാണ് വിവരം.
കാക്കി ഷര്‍ട്ടും ലുങ്കിയുമുടുത്തുള്ള വേഷം, ഓട്ടോഡ്രൈവറായാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്. മലയാളത്തിന്റെ സ്വന്തം മണികണ്ഠന് ആചാരിയും വിജയ് സേതുപതിയോടൊപ്പം ചിത്രത്തിലുണ്ട്.
യുവന് ശങ്കര്‍ രാജയാണ് നിര്‍മാതാവ്. ചിത്രത്തിന്റെ രചന സീനു സ്വാമി തന്നെയാണ്. ഗായികയാണ് ചിത്രത്തില്‍ നായിക.ഗുരു, ഷാജി ചെന്‍, സോമസുന്ദരം എന്നിവരാണ് മറ്റു താരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക