വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളമാകെ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം. നടൻ മോഹൻലാൽ തിരുവനന്തപുറത്ത് സ്ഥാനാർഥി ആയേക്കുമെന്ന പ്രചരണങ്ങൾ നേരത്തെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ബിജെപി ഏറെ പ്രതീക്ഷ പുലർത്തിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സിനിമയിൽ തുടരാനാണ് താൽപര്യമെന്നും മോഹൻലാൽ അറിയിച്ചതോടെ ഇനിയാര് എന്ന ചോദ്യമാണ് ബിജെപി നേതൃത്വത്തിന് മുന്നിലുള്ളത്.
അതേസമയം, ബിജെപിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന മറ്റൊരു പേര് കുമ്മനം രാജശേഖരന്റേത് തന്നെയാണ്. മിസോറാം ഗവര്‍ണര്‍ കേരളത്തിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ ഇനി തിരുവനന്തപുരം പിടിച്ചടക്കണമെന്ന പാര്‍ട്ടിയുടെ മോഹം നടക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക