രാഷ്ട്രീയത്തിലെന്ന പോലെ തന്നെ ട്വിറ്റെറിലെയും തന്റെ രംഗപ്രവേശനം മാസാക്കി മാറ്റിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അക്കൗണ്ട് തുറന്നു മിനിറ്റുകള്‍ക്കുള്ളില്‍ പിന്തുടര്ച്ചക്കാരുടെ എണ്ണം ആയിരങ്ങള്‍ പിന്നിട്ടു.
തിങ്കളാഴ്ച രാവിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ലക്നോവിലെത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രിയങ്ക ട്വിറ്ററില്‍ ഒൗദ്യോഗിക അക്കൗണ്ട് തുറന്നത്. പ്രിയങ്ക ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് ഒൗദ്യോഗികമായി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിച്ചത്.
ഒരു ട്വീറ്റ് പോലും ചെയ്യാതെ ട്വിറ്റര്‍ പ്രിയങ്കയ്ക്കു ബ്ളു ടിക്ക് നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവിലെ കണക്കെടുപ്പില്‍60000 ല്‍ അധികംപേരാണ് പ്രിയങ്കയെ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക