പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നടതുറന്നു. മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. കുംഭമാസ പൂജകൾ കഴിഞ്ഞ് ഫെബ്രുവരി 17 ന് നട അടയ്ക്കും.
അതേസമയം യുവതി പ്രവേശവുമായി ബന്ധപ്പെട്ടു കർശന സുരക്ഷയാണു ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലകാലത്ത് കണ്ടതിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണു പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക