കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. 43 സിആര്‍പിഎഫ് ജവാന്മാര് ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമെന്ന് സൂചന. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.
വാഹന വ്യൂഹത്തില്‍ 2500 ജവാന്മാര് ഉണ്ടായതായി കശ്മീര്‍ ഡിജിപി അറിയിച്ചു. വാഹനവ്യൂഹത്തിന് നേരെ സ്പോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ആദില്‍ അഹമ്മദ് ആണ് കാര്‍ ഓടിച്ചതെന്നാണ് പോലിസ് റിപ്പോര്‍ട്ടു വരുന്നത്. മനുഷ്യബോംബ് ആക്രമണമാണ് നടന്നതെന്ന് ഡിജിപി പറഞ്ഞു.
ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. വെടിവയ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക